കുറഞ്ഞ ചിലവിൽ ലക്ഷദ്വീപിലേക്കുള്ള യാത്ര

അനാർക്കലി എന്ന സിനിമയിൽ നിന്നാണ് മലയാളി മനസ്സുകൾക്ക് ലക്ഷദ്വീപ് എന്ന സ്വപ്നം മനസ്സിലേക്ക് വരുന്നത്. എറണാകുളം വാർപ്പിൽ നിന്നാണ് ലക്ഷദ്വീപ് എന്ന മനോഹരമായ ദ്വീപിലേക്കുള്ള കപ്പൽ യാത്ര അധികവും യാത്രയാകുന്നത്. mv kavarathi, mv minicoin എന്നിങ്ങനെ നാമമുള്ള കപ്പലുകൾ എറണാകുളത്ത് നങ്ങൂരമിട്ടാൽ മനസ്സിലാക്കാണം ലക്ഷദ്വീപിലേക്കുള്ള യാത്രയുടെ കപ്പലാണന്ന്. കവരത്തി എന്ന നാമത്തിൽ തന്നെ ലക്ഷദ്വീപിൽ ദ്വീപ് ഉണ്ട്.

ഏകദേശം 700 ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന കപ്പലാണ് കവരത്തി. ഫ്ലൈറ്റ് യാത്രയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടി വരും. ബോർഡിങ് പാസ് മുതൽ ലഗേജിൽ വരെ കൃത്യ സമയം പാലിക്കേണ്ടതുണ്ട്. ബോർഡിങ് കഴിഞ്ഞു ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിക്കേണ്ടി വരും കപ്പൽ നങ്കൂരമിട്ടിരിക്കുന്ന വാർപ്പിൽ എത്തിച്ചേരാൻ. അത്പോലെ കപ്പലിലെ താമസം മൂന്നു തരത്തിൽ തിരിച്ചിരിക്കുന്നു ആദ്യമായി ബങ്ക് ക്ലാസ്. കപ്പലിന്റെ ഏറ്റവും താഴെ തട്ടും അത്പോലെ യാത്രാനിരക്കും കുറവാണു.

പിന്നീട് സെക്കന്റ് ക്ലാസ് അത്പോലെ ഫസ്റ്റ് ക്ലാസ്. ഫസ്റ്റ് ക്ലാസ് കപ്പലിന്റെ മുകൾ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. അത്പോലെ പുകവലി കിടക്കയിൽ അനുവദിക്കില്ല എന്നാൽ പ്രേത്യേകം സ്ഥലങ്ങൾ നൽകിയിട്ടുണ്ട് . ലക്ഷദ്വീപിൽ പോകണമെങ്കിൽ മാസങ്ങൾക്ക് മുൻപ് പെർമിറ്റ് എടുക്കേണ്ടതുണ്ട്. അതിനു ശേഷം ടിക്കറ്റ് റെഡി ആകേണ്ടതുണ്ട്. മൂന്ന് തരത്തിൽ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാം. ഒന്ന് ലക്ഷദ്വീപിൽ ആരെങ്കിലും സ്പോൺസർ ചെയ്താൽ യാത്ര ചെയ്യാനാകും.

രണ്ടാമത്തേത് ഗവണ്മെന്റ് പാക്കേജിൽ പോകാൻ പറ്റും. സ്പോർട്സ് കോട്ട എന്നാണ് പറയുന്നത്. 17000 മുതൽ 30000 അകാൻ സാധ്യത ഉണ്ട്. മൂന്നാമത്തേത് പ്രൈവറ്റ് പാക്കേജാണ്‌. എന്നാൽ ഏറ്റവും ചിലവ് ചുരുങ്ങിയ രൂപത്തിൽ പോകണമെങ്കിൽ ദ്വീപിലെ ആരെങ്കിലും സ്പോൺസർ ചെയ്തു പോകലാണ്. വാർപ്പിൽ നിന്ന് കപ്പലിനെ മറ്റൊരു ചെറിയ കപ്പൽ വലിച്ചു കൊണ്ട് കുറച്ചു ദൂരം കൊണ്ട് പോകും ശേഷമാണ് കപ്പൽ സ്വന്തമായി യാത്രയാകുന്നത്.

Leave a Reply