തമിഴ്നാട്ടിലെ വലിയ ഡാമുകളിലൊന്നാണ് ഈറോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടിവേരി ഡാം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മൈസൂരിൽ ഭരണം നടത്തിയിരുന്ന രാജാവായിരുന്നു ഗോപിചെട്ടിപ്പാളയത്തിലെ ഈ ഡാം പണികഴിപ്പിച്ചത്. ഭവാനി നദിയുടെ കുറുകെ നിർമിച്ചിരിക്കുന്ന ഈ ഡാമിലെ ആകര്ഷണങ്ങൾ ഏറെയാണ്. നാട്ടിൻപ്രദേശക്കാരുടെയും വിദേശ സഞ്ചാരികളുടെയും പ്രധാന സഞ്ചാര കേന്ദ്രമാണ്.
പ്രധാനമായും ഈ ഡാമിന്റെ പണികഴിപിച്ചത് കൃഷിചെയ്യുന്ന കർഷകരുടെ ആവിശ്യപ്രകാരവും അവരുടെ കൃഷിയുടെ വളർച്ചക്കും കൂടിയാണ് ഈ ടം പണികഴിപ്പിച്ചത്. എന്നാൽ കഷകർക്ക് നെല്ലും കരിമ്പും കൊയ്തെടുക്കുമ്പോൾ സഞ്ചാരികൾ കണ്ണുകൾ കൊണ്ട് കാഴ്ചകൾ കവർന്നെടുക്കുന്നു. ഇടക്കാലങ്ങളിൽ ടം അടച്ചതിനെ പ്രധിഷേദിച്ചു സമരങ്ങൾ ഉണ്ടായിട്ടുണ്ടെകിലും വളരെ പെട്ടന്ന് പരിഹരിക്കപ്പെടും ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കാലങ്ങൾ കഴിയുമ്പോഴും ഡാമിന് ആവിശ്യമാകുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
കുടുംബമൊത്ത് ഈ ഡാം സന്ദർശിക്കുന്നവർക്ക് കുട്ടികളുമൊത്ത് ഡാമിന്റെ പാർക്കിൽ ആർത്തുല്ലസിക്കയും ചെയ്യാം. താത്കാലികമായ വിശ്രമണങ്ങൾക്ക് വിശ്രമമുറിയും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളത്തിൽ ഇറങ്ങി കളിയ്ക്കാൻ ഇഷ്ടപെടുന്നവർക്കും കുളിക്കാനായി സജ്ജീകരിച്ചിട്ടുമുണ്ട്. രാവിലെ എട്ടു മാണി മുതൽ വൈകുന്നേരം ആറു മണി വരെ സഞ്ചാരികൾക്ക് ഇവിടേക്ക് സഞ്ചരിക്കാവുന്നതാണ്. വെറും അഞ്ചു രൂപ നിരക്കിൽ ഡാമിലേക്ക് പ്രവേശിക്കാവുന്നതാണ്.
കൊടിവേരി ഡാമിലേക്ക് പോക ഏറെ അനിയോജ്യമായ സമയം ഉച്ചക്ക് ശേഷമാണ്. നല്ല തെളിമയാർന്ന വെള്ളത്തിൽ ഇറങ്ങി നീന്തിക്കളിക്കാവുന്നതാണ്. അതുപോലെ മനോഹരമായ അസ്തമയ കാഴ്ചയും കൊടിവേരി ഡാമിന്റെ മറ്റൊരു പ്രത്യേകതയാണ്. പശ്ചിപഘട്ട മലനിരകളോട് ഇണങ്ങി കിടക്കുന്ന സത്യമംഗലത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കൊടിവേരി ഡാം. ഇവിടേക്ക് യാത്ര ചെയ്യുന്നവർക്ക് വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ പുതിയൊരു അനുഭവം നൽകുമെന്ത് തീർച്ചയാണ്.
