📍 Mussoorie Queen Of Hills · മലനിരകളുടെ രാജ്ഞി
ദില്ലിയിൽ നിന്ന് 290 കിലോമീറ്റർ അകലെയുള്ള ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ മുസ്സൂറി. ഹിമാലയത്തിന്റെയും ഡൂൺ താഴ്വരയുടെയും ശിവാലിക് താഴ്വരയുടെ പശ്ചാത്തലത്തിൽ മലനിരകളുടെ രാജ്ഞി എന്നും മുസ്സൂറി അറിയപ്പെടുന്നു. വേനൽകാലമായാൽ മധുവിധുക്കാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു പ്രധാന സ്ഥലമാണ് മുസ്സൂറി. അതിനാൽ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് എടുത്തു പറയേണ്ടതില്ലല്ലോ.

ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ ഇത് ഒരു അവധിക്കാല കേന്ദ്രമായിരുന്നു എന്ന വസ്തുത നഗരത്തിലെ ബ്രിട്ടീഷ് അവശിഷ്ടങ്ങളിൽ നിന്ന് കാണാൻ കഴിയും. ഹോട്ടലുകളുടെയും പള്ളികളുടെയും പുരാതന വാസ്തുവിദ്യകൾ അങ്ങനെ നീണ്ടു കിടക്കുന്നു പഴമയെ വിളിച്ചോതുന്ന കാഴ്ചകൾ. മുസ്സൂറിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ദി മാൾ (മാൾ റോഡ് എന്നും അറിയപ്പെടുന്നു). ഭക്ഷണശാലകളും മറ്റ് കടകളും ഉൾകൊള്ളുന്ന കുത്തനെയുള്ള ബൊളിവാർഡിന്റെ കാഴ്ച കൺകുളിർമ നല്കുന്നതാണ്.
പ്രദേശത്ത് പരന്നുകിടക്കുന്ന ചെറിയ വീടുകൾ മുതൽ വിളക്ക് പോസ്റ്റുകളുടെ വാസ്തുവിദ്യ വരെ, മാൾ ഒരു പ്രത്യേക കൊളോണിയൽ കാഴ്ച നൽകുന്നു. മുസ്സൂറിയുടെ മറ്റൊരു പ്രധാന ആകർഷണം റോപ് വേ ടു ഗൺ ഹിൽ ആണ്. മുസ്സൂറിയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ് ഗൺ ഹിൽ, വിനോദ സഞ്ചാരികൾക്ക് ഗൺ ഹില്ലിലേക്കുള്ള കേബിൾ കാർറോപ് വേ ആസ്വദിക്കാനുള്ള സുവർണമായ അവസരം മുസ്സൂറി നൽകുന്നു.
മാത്രവുമല്ല കേബിൾ കാർ നഗരത്തെയും ചുറ്റുമുള്ള ഹിമാലയൻ പർവതങ്ങളെയും ആകർഷിക്കുന്ന കാഴ്ച നൽകുന്നു. ലാൻഡോറിന്റെ തൊട്ടടുത്തുള്ള ചെറിയ ഹിൽസ്റ്റേഷനും മുസ്സൂറി, ബാർലോഗഞ്ച്, ഹരിപാനി എന്നിവയും ചേർന്ന് വലിയൊരു മുസ്സൂറിയാണ് സഞ്ചാരികൾക്കു സമ്മാനിക്കുന്നത്. ഏപ്രിൽ മുതൽ ജൂലൈ പകുതി വരെയുള്ള വേനൽക്കാലത്താണ് മുസ്സൂറി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഡെറാഡൂൺ ട്രെയിൻ സ്റ്റേഷനിൽ നിന്ന് മുസ്സൂറിയിലേക്ക് ബസ് വഴി പോകാൻ സാധിക്കും.
Mussoorie Queen Of Hills – യാത്രാ വിവരങ്ങൾ
ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണാം. യാത്രയ്ക്ക് മുമ്പ് കാലാവസ്ഥയും പ്രവേശന സമയവും നിയന്ത്രണങ്ങളും പരിശോധിക്കുക. Mussoorie Queen Of Hills യാത്രയെക്കുറിച്ചുള്ള ഈ കുറിപ്പ് ഉപകാരപ്പെട്ടെങ്കിൽ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
കൂടുതൽ യാത്രാ കുറിപ്പുകൾ
- thekkady-tourist-places
- ദലൈലാമയുടെ ആസ്ഥാനമായ തിരക്കേറിയ ഹിൽസ്റ്റേഷൻ
- മേട്ടുപ്പാളയത്തിൽ നിന്ന് കുന്നൂറിലേക്കുള്ള തീവണ്ടിയാത്ര

