India Most Haunted

പ്രേതങ്ങൾ നിറഞ്ഞ രാജസ്ഥാനിലെ ഭൻഗഡ് കോട്ട

📍 India Most Haunted · പ്രേതങ്ങൾ നിറഞ്ഞ

രാജസ്ഥാനിലെ അൽവാർ ജില്ലയിലെ അരവാലി മലനിരകളിലെ സരിസ്ക റിസർവിന്റെ അതിർത്തിയിലാണ് ഭൻഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ ഏറ്റവും അടുത്തുള്ള ഗ്രാമം ഗോല കാ ബാസ് ആണ്. മലനിരകളുടെ താഴെയായി ചരിഞ്ഞ ഭൂപ്രദേശത്താണ് കോട്ട സ്ഥിതിചെയ്യുന്നത്.മുമ്പുണ്ടായിരുന്ന രാജകൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കുന്നുകളുടെ താഴത്തെ ചരിവിലാണ് സ്ഥിതി ചെയ്യുന്നു. , കൊട്ടാരത്തിന്റെ പരിസരത്തുള്ള കുളത്തിലേക്ക് പ്രകൃതിദത്തമായ ഒരു അരുവി ഒഴുകി ചേരുന്നുണ്ട്.

India Most Haunted

ദില്ലിയിൽ നിന്ന് 235 കിലോമീറ്റർ (146 മൈൽ) അകലെയാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. റോഡിന്റെ അവസാന 2 കിലോമീറ്റർ (1.2 മൈൽ) ഭാഗത്ത് കോട്ടയുടെ പ്രവേശന കവാടത്തിന് സമീപം വരെ പാതയില്ലാത്ത സ്ടിതിയാണ്താ. താന ഗാസിയിൽ നിന്ന് 20 മൈൽ (32 കിലോമീറ്റർ) അകലെയാണ് ഈ കോട്ട നിലകൊള്ളുന്നത്. ഇവിടെ നിന്ന് 88.2 കിലോമീറ്റർ അകലെയുള്ള ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ഐതിഹ്യം അനുസരിച്ച്, ബാബ ബാലക് നാഥ് എന്ന സാധു (പുരോഹിതൻ) ഈ കോട്ട പ്രദേശത്തിനകത്താണ് താമസിച്ചിരുന്നത്, കോട്ടയുടെ പരിസരത്ത് നിർമ്മിക്കപ്പെടുന്ന ഏതെങ്കിലും വീട് സ്വന്തം വീടിനേക്കാൾ ഉയരത്തിലാകരുതെന്നും അത്തരം ഏതെങ്കിലും വീടിന്റെ നിഴൽ അയാളുടെ മേൽ പതിച്ചാൽ , അത് കോട്ടക്കും ആ പട്ടണത്തിന്റെ തന്നെ നാശത്തിനും കാരണമാകുമെന്ന് അയാൾ അഭിപ്രായപ്പെട്ടു. മറ്റൊരു കഥ അനുസരിച്ച്, സിൻഹായ് എന്ന മാന്ത്രികവിദ്യയിൽ പ്രാവീണ്യമുള്ള ഒരാൾ രത്‌നാവതിയുമായി പ്രണയത്തിലായി. ഒരു ദിവസം, മാന്ത്രികൻ അവളെ ചന്തസ്ഥലത്തേക്ക് പിന്തുടർന്ന് അവൾക്ക് ഒരു മയക്കുമരുന്ന് നൽകി; എന്നാൽ , അവൾ അത് നിരസിച്ചു, ശേഷം അത് ഒരു വലിയ പാറയിലേക്ക് വലിച്ചെറിഞ്ഞു, അങ്ങനെ ആ പാറ മാന്ത്രികന്റെ മേൽ വീഴുകയും അയാൾ തൽക്ഷണം മരിക്കുകയും ചെയ്തു.

ഇപ്പോൾ പൂർണ്ണമായും തകർന്ന നഗരത്തിന്റെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ചാൽ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഹവേലികളും കാണാം. കൂടാതെ, കോട്ടയിലേക്ക് പ്രവേശിക്കാൻ നാല് പോയിന്റുകൾ കൂടി ഉണ്ട് – ലാഹോരി ഗേറ്റ്, അജ്മേരി ഗേറ്റ്, ഫുൾബാരി ഗേറ്റ്, ദില്ലി ഗേറ്റ്. പ്രധാന കവാടത്തിന്റെ പ്രവേശന കവാടത്തിൽ ഹനുമാൻ ക്ഷേത്രം, ഗോപിനാഥ് ക്ഷേത്രം, സോമേശ്വർ ക്ഷേത്രം, കേശവ് റായ് ക്ഷേത്രം, മംഗളദേവി ക്ഷേത്രം, ഗണേഷ് ക്ഷേത്രം, നവീൻ ക്ഷേത്രം എന്നിങ്ങനെ നിരവധി ഹിന്ദു ക്ഷേത്രങ്ങളുണ്ട്. 14 അടി ഉയരമുള്ള ഒരു സ്തംഭത്തിന് മുകളിലാണ് ഗോപിനാഥ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മഞ്ഞ കല്ലുകൾ ക്ഷേത്രത്തിന്റെ മനോഹരമായ കൊത്തുപണികൾക്കായി ഉപയോഗിച്ചിരിക്കുന്നു.

പുരോഹിത്ജി കി ഹവേലി എന്നറിയപ്പെടുന്ന പുരോഹിതന്റെ വസതി ക്ഷേത്ര സമുച്ചയത്തിന്റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. ക്രമത്തിൽ അടുത്തത് നാച്ചൻ കി ഹവേലി (നർത്തകിയുടെ കൊട്ടാരം), ജൗഹരി ബസാർ (മാർക്കറ്റ് പ്ലേസ്), തൊട്ടുപിന്നിൽ ഗോപിനാഥ് ക്ഷേത്രം എന്നിവയും അവിടെയുണ്ട്. കോട്ടയുടെ പരിധിയുടെ അങ്ങേയറ്റത്താണ് റോയൽ പാലസ് സ്ഥിതി ചെയ്യുന്നത്.

ഹനുമാൻ, ശിവ മഹാദേവ് എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ ക്ഷേത്രങ്ങളേക്കാൾ ശ്മശാന ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിൽ ജിരി മാർബിൾ ആണ് ഉപയോഗിച്ചിട്ടുള്ളത് . കോട്ടയുടെ കവാടത്തിന് പുറത്ത് നിന്ന് കണ്ടെത്തിയ ഒരു മുസ്ലീം ശവകുടീരം ഹരി സിംഗ് രാജാവിന്റെ മക്കളിലൊന്നാണ് എന്ന് പറയപ്പെടുന്നു.

എന്നാൽ കഴിഞ്ഞ കാലങ്ങളിൽ കോട്ടയിൽ കുറച്ച് മാരകമായ അപകടങ്ങൾ നടന്നിട്ടുണ്ട്, ഇതിൽ കൂടുതലും വിനോദസഞ്ചാരികൾ ഉൾപ്പെടുന്നു, ഇത് കാരണത്താൽ സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടയിൽ സന്ദർശകരെ വിലക്കുന്ന അടയാളം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രേതബാധയുള്ള ഈ കോട്ടയുടെ പരിസരത്ത് മുഴുവൻ രാത്രിയും ചിലവഴിക്കുന്നത് ഇപ്പോഴും ഒരു സാഹസിക വിനോദമാണ്.

 

India Most Haunted – യാത്രാ വിവരങ്ങൾ

വിക്കിപീഡിയയിൽ കൂടുതൽ വായിക്കാം. യാത്രയ്ക്ക് മുമ്പ് കാലാവസ്ഥയും പ്രവേശന സമയവും നിയന്ത്രണങ്ങളും പരിശോധിക്കുക. India Most Haunted യാത്രയെക്കുറിച്ചുള്ള ഈ കുറിപ്പ് ഉപകാരപ്പെട്ടെങ്കിൽ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.

കൂടുതൽ യാത്രാ കുറിപ്പുകൾ

Leave a Reply