ഐസ്ക്രീമുകൽ മാത്രം ലഭിക്കുന്ന കൊച്ചിയിലെ ശ്വേയ്‌സ്

കൊച്ചിയിലെ സീസൺ അനുസരിച്ച് വളരെ വ്യത്യസ്തമായ ഐസ്ക്രീമുകൾ ലഭിക്കുന്ന ഐസ്ക്രീം ഷോപ്പിനെക്കുറിച്ച് അറിവുണ്ടോ? ശ്വേതയും തൻറെ ഭർത്താവ് മാത്യുയുടെയും കരങ്ങളിലൂടെ പ്രശസ്തിയാർജ്ജിച്ച ഒരു ഷോപ്പാണ് ശ്വേയ്‌സ് ഐസ്ക്രീം. തുടക്കത്തിൽ ഒരു കേക്ക് ഉണ്ടാക്കുന്ന ഒരു ഷോപ്പ് ആയിട്ടാണ് തുടങ്ങിയത്. ദിവസം ഒരു കേക്ക് ഉണ്ടാക്കണം എന്നാണ് തൻറെ ഭർത്താവും മൂന്നു വയസ്സുള്ള കുട്ടിയും തീരുമാനിച്ചത്. പക്ഷേ ശ്വേത ലോക്ഡോൺ കാലങ്ങളിൽ ഇതിൽനിന്ന് വിട്ടുനിൽക്കുകയും ഒന്നും അറിയാതെ ബേക്കിംഗ് സോഡാ ഒരു ടേബിൾസ്പൂൺ അറിയാതെ കേക്കിൽ ഇടുകയും പരാജയം സംഭവിക്കുകയും ചെയ്തു.

എന്നാലും അത് കളയാൻ തീരുമാനിച്ചില്ല അതിനെ വളരെ ചെറുതാക്കി വിപ്പിംഗ് ക്രീം ചേർത്ത് ഫ്രീസർ നുള്ളിൽ 24മണിക്കൂർ വെക്കുകയും. വളരെ അവിചാരിതമായി ഏറ്റവും സ്വാദിഷ്ടമായ ഐസ്ക്രീം ലഭിച്ചു എന്നതാണു സത്യം. എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ തൻറെ കൂട്ടുകാർക്ക് നൽകിയപ്പോൾ അവർ ഈ ഐസ്ക്രീമിനോട് അതിയായ താൽപര്യം കാണിക്കുകയും തുടർന്ന് വിവിധ ഫ്ലേവറുകൾ നൽകി വ്യത്യസ്തതരം എക്സ്പിരിമെൻറ്കൾ നടത്തിയാണ് പുതിയ ഐസ്ക്രീമുകൾ വിതരണം ആരംഭിച്ചത്.

ഒരു സീസണുകളിൽ വ്യത്യസ്ത തരം ഐസ്ക്രീമുകളാണ് നിർമ്മിക്കുന്നത്. മാങ്ങയുടെ കാലമാകുമ്പോൾ മാങ്ങ വെച്ചുകൊണ്ടുള്ള ഫ്ലേവറിൽ ഐസ്ക്രീമുകൾ നൽകുകയും ചെയ്തു. വിത്യസ്ത തരം ഐസ്ക്രീമുകൾ നുണയാൻ വേണ്ടി കൊച്ചിയിലെ ഈ ഷോപ്പിൽ എത്തിച്ചേരുന്നത് നിരവധിയാണ്. ഏകദേശം 300 രൂപ മുതൽ 1000 രൂപ വരെയുള്ള ഐസ്ക്രീം വരെ ലഭിക്കുന്നതാണ്. മാത്രവുമല്ല വാലൻറ്റൈൻസ് സ്പെഷ്യൽ ഐസ്ക്രീം. ലഭ്യമാണ് CHOCOLATE BROWNIE, BLUEBERRY CREAM,COCO HONEY,BUMPY RIDE TO SANTA’S,CHOCO CRUNCH,BISCO,LIMELIGHT,RICOTTA PISTA,SALTED CARAMEL,MANGO MANIA,PISTACHIO എന്നിങ്ങനെ നിരവധി ഐസ്ക്രീമുകൾ ഈ ഷോപ്പിൽ നൽകുന്നത്.

 

കൊച്ചിയിലെ കച്ചേരിപ്പടി സെൻറ് വിൻസെൻറ് റോഡിലാണ് ഐസ്ക്രീം പ്രേമികൾക്ക് വേണ്ടി ശ്വേയ്‌സ് തുറന്നു വെച്ചിരിക്കുന്നത്. ജീവിതത്തിലൊരിക്കലെങ്കിലും അവിടെപ്പോയി ഐസ്ക്രീം പ്രേമികൾ നുണയാ തിരിക്കാൻ മറക്കരുത്. ഒരു ദിവസത്തിൽ ഏകദേശം ആറു ലിറ്റർ ഐസ്ക്രീം ഇവിടുന്നു വിറ്റഴിയുന്നത്. ചെറിയൊരു സെറാമിക് ബോട്ടിലാണ് ഈ ഐസ്ക്രീം വിതരണം ചെയ്യുന്നത്. ഈ ഷോപ് ശ്വേതയുടെ ഉദ്യമം ആണെങ്കിലും വർക്ക് ചെയ്തത് ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ ഡെപ്യൂട്ടി കമാൻഡർ ആയിട്ടാണ്. നിരവധി വാർത്തകളിൽ ഇടംപിടിച്ച ഒരു ഐസ്ക്രീം ഷോപ്പ് ആണ് കൊച്ചിയിലെ ശ്വേയ്‌സ്

Leave a Reply