ഇടതൂർന്ന ഡിയോഡാർ വനങ്ങളാലും ട്രെക്കിങ് പ്രേമികളുടെ ഇഷ്ടകേന്ദ്രമായ ഹർസിലിന്റെ കാഴ്ചകൾ എന്നും സഞ്ചാരികളെ കുളിർമ നൽകുന്നതാണ്. ശൈത്യകാലങ്ങളിൽ മഞ്ഞുവീഴുന്ന മനോഹരമായ അനുഭവമാണ് സഞ്ചാരികൾ പങ്കവെക്കുന്നത്. ചെങ്കുത്തായ പർവതനിരകളും അതുപോലെ പുൽമേടുകളിൽ മേയുന്ന മൃഗങ്ങളുടെ കാഴ്ചകളും കാണാൻ സാധിക്കും. മാട്രി, കൈലാഷ്, ശ്രീകാന്ത് കൊടുമുടി, ബന്ദർപഞ്ച് പർവതങ്ങളാൽ ചുറ്റപ്പെട്ടതാണ് ഹർസിലിന്റെ താഴ്വര.
ഫെബ്രുവരിയുടെ തുടക്കത്തിൽ ഉത്തരാഖണ്ഡിലെ ഹർസിലിൽ ഹിമപ്പുലികളുടെ സങ്കേതമാക്കാൻ ഉത്തരാഖണ്ഡ് ടൂറിസം ഒരുങ്ങുന്നു. വന്യജീവി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭാഗീരതി നദിയുടെ തീരത്തുള്ള മനോഹരമായ ഗ്രാമമായ ഹർസിലിലാണ് ഹിമപ്പുലി ടൂറുകൾ സഞ്ചാരികൾക്ക് വേണ്ടി സമർപ്പിക്കുന്നത്. ഹർസിലിനെ “മിനി സ്വിറ്റ്സർലൻഡ് ഓഫ് ഇന്ത്യ” എന്നും വിളിക്കപ്പെടുന്നു. ആദ്യ ബാച്ച് ടൂറിസ്റ്റുകളെ ആദ്യം വരുന്നവർക്കും ഫസ്റ്റ് സെർവ് അടിസ്ഥാനത്തിലും തിരഞ്ഞെടുക്കുന്നതാണ്.
ഉപജീവനമാർഗ്ഗങ്ങൾ സുരക്ഷിതമാക്കുക, സംരക്ഷണം, സുസ്ഥിര ഉപയോഗം, ഉയർന്ന ശ്രേണിയിലുള്ള ഹിമാലയൻ പരിസ്ഥിതി വ്യവസ്ഥകളുടെ പുനർസ്ഥാപനം എന്നീ സെക്കുലർ ഹിമാലയ പദ്ധതിയുടെ ഭാഗമായാണ് ഹിമപ്പുലിയുടെ ടൂറിസം ഉത്തരാഖണ്ഡ് ടൂറിസം നിലവിൽ വരുത്തുന്നത്. ആഗോള പരിസ്ഥിതി സൗകര്യത്തിന്റെ (ജിഇഎഫ്) പിന്തുണയോടെ ഇന്ത്യൻ സർക്കാരും ഐക്യരാഷ്ട്ര വികസന പദ്ധതിയും (യുഎൻഡിപി) നയിക്കുന്ന ഈ പദ്ധതി “ഉയർന്ന ഹിമാലയൻ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നത് ഉറപ്പാക്കുകയാണ്.
എൻഎച്ച് 58 ൽ ഹർസിലിന് 215 കിലോമീറ്റർ അകലെയുള്ള ഋഷികേശ് റയിൽവേസ്റ്റേഷനാണ് ഹർസിലിനോട് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഉത്തരാഖണ്ഡിലെ പ്രധാനപെട്ട റോഡ്മാർഗ്ഗത്തിലൂടെയും ഹർസിലിൽ എത്തിച്ചേരാൻ സാധിക്കും. ഋഷികേശ്, ഡെറാഡൂൺ, ടെഹ്രി, ബാർക്കോട്ട്, ഉത്തരകാഷി എന്നിവിടങ്ങളിൽ നിന്ന് ഹർസിലിലേക്കുള്ള ബസ്സുകളും ടാക്സികളും എളുപ്പത്തിൽ ലഭ്യമാണ്.
