Manali Rohtang

മണാലിയിലെ കൂട്ടുകാരൻ കീലോങിന്റെ താഴ്വരകൾ

📍 Manali Rohtang · മണാലിയിലെ കൂട്ടുകാരൻ

ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരികൾക്ക് കൺകുളിർമ നൽകുന്ന ഹിമാലയിലെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഹിൽസ്റ്റേഷനാണ് കീലോങ്. ലേഹ് മണാലി ഹൈവേയിലെ സഞ്ചാരികളെ കൂടുതൽ ആകർശിപ്പിക്കുന്ന ഇടം കൂടിയാണ് കീലോങ്. മഞ്ഞുമൂടിയ കൊടുമുടികൾക്ക് നടുവിലുള്ള ടൗൺ സ്മാക്ക് പോലുള്ള പച്ച പുൽമേടുകൾ നിറഞ്ഞ കീലോങ് കൂടുതലും ബുദ്ധമത പ്രദേശമാണ്.

Manali Rohtang

കീലോങ് പ്രധാനമായും ലഡാക്കിലേക്കുള്ള കവാടമായതിനാൽ ബുദ്ധമതത്തിന്റെ പ്രാർത്ഥന കൊടികൾ വായുവിൽ പാറിപറക്കുന്നത് കാണാൻ സാധിക്കും. കീലോങിൽ തന്നെ നിരവധി കാഴ്ചകൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ലഹോൾ സ്പിതി മേഖലയിലെ ഉയർന്ന പർവതനിര, കിലോങിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബാര-ലച്ച ലാ (പാസ്). സമുദ്രനിരപ്പിൽ നിന്ന് 4,890 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബരാ-ലച്ച പാസ് ഒരു മനോഹരപ്രദേശമാണ്.

കാരണം ലാഹൗലിന്റെയും ലഡാക്കിന്റെയും താഴ്വരകൾ പരസ്പരം കണ്ടുമുട്ടുന്ന ഒരു സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. കീലോങിലെത്തുന്ന സഞ്ചാരികളെ തണുപ്പിക്കുന്ന ഒരു തടാകമാണ് ദീപക് താൽ. കീലോങിലെ നിശബ്ദ തടാകം എന്നാണ് ലേയ്ക്കും മണാലിക്കും ഇടയിലുള്ള ഹൈവേയിലൂടെ കടന്നുപോകുമ്പോൾ താഴ്വരയിലൂടെ ഒഴുകുന്ന ജലാശയം അറിയപ്പെടുന്നത്. കീലോങിലെ അറിയപ്പെടുന്ന മൊണാസ്ട്രിയാണ് കർദാങ്.

ലാഹോൾ താഴ്‌വരയിലെ ഏറ്റവും അറിയപ്പെടുന്ന മൊണാസ്ട്രിയാണ് കർദാംഗ് മൊണാസ്ട്രി കണക്കാക്കപ്പെടുന്നു. കീലോങ്ങിലേക്കുള്ള സഞ്ചാരം അധികവും റോഡ്മാർഗമാണ്. കീലോങിന്റെ മനോഹരമായ കാഴ്ചകൾ കാണാൻ തഴയുള്ള വീഡിയോ കാണുക.

Manali Rohtang – യാത്രാ വിവരങ്ങൾ

ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണാം. യാത്രയ്ക്ക് മുമ്പ് കാലാവസ്ഥയും പ്രവേശന സമയവും നിയന്ത്രണങ്ങളും പരിശോധിക്കുക. Manali Rohtang യാത്രയെക്കുറിച്ചുള്ള ഈ കുറിപ്പ് ഉപകാരപ്പെട്ടെങ്കിൽ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.

കൂടുതൽ യാത്രാ കുറിപ്പുകൾ

Leave a Reply