യാത്ര നിഷേധിക്കപ്പെട്ട സ്ഥലങ്ങൾ

ലോകത്ത് മനുഷ്യൻ എത്തിച്ചേരാത്ത സ്ഥലങ്ങൾ വളരെ കുറവാണു എന്നാൽ മനുഷ്യന്മാർക്ക് പോകാൻ വിലക്ക് ഏർപ്പെടുത്തിയ സ്ഥലങ്ങളെ കുറിച്ച് അറിവുണ്ടോ. ഒന്നാമതായി ഇതുവരെയും ആരും എത്തിപ്പെടാത്ത സ്ഥലമാണ് ഓസ്‌ട്രേലിയയിലെ ഹെർഡ്‌ അയ്‌ലൻന്റ്. എപ്പോഴും സജീവമായിക്കൊണ്ടിരിക്കുന്നത് അഗ്നിപർവതമുള്ളതിനാൽ ഓസ്‌ട്രേലിയൻ ഗവൺമെന്റ് ങോട്ടേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

രണ്ടാമതായി ബ്രസീലിലെ സ്‌നേക് ഐലൻഡ്. പാമ്പുകൾ കൊണ്ട് നിറഞ്ഞു കിടക്കുന്ന ഐലൻഡ് ആയതിനാൽ അങ്ങോട്ടേക്കുള്ള യാത്ര നിഷേധിച്ചിരിക്കുകയാണ്. ബ്രസീൽ തീരത്തിൽ നിന്ന് നാല്പത് കിലോമീറ്റർ അകലെയാണ് സ്‌നേക് ഐലൻഡ് സ്ഥിതി ചെയ്യുന്നത്. മാത്രവുമല്ല ലോകത്തെ തന്നെ ഏറ്റവുമധികം വിഷപ്പാമ്പുകളെ വസിക്കുന്ന ഐലൻഡാണ്. ഒരു ദിവസം ഈ ദ്വീപിലേക്ക് എത്തിച്ചേർന്ന മുക്കുവിനെ പിന്നെ കാണ്മാനില്ല. രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുന്നതായാണ് പിന്നെ കണ്ടെത്തിയത്.

അടുത്തതായി യാത്ര നിരോധിക്കപെട്ട സ്ഥലമാണ് ഇറ്റലിയിലെ പോവേഗ്ലിയ ദ്വീപ്. നൂറ്റാണ്ടുകൾക്കു മുൻപ് മൃതദേഹങ്ങൾ കൊണ്ട് തള്ളിയത് ഈ ദ്വീപിലാണ്. പതിനാലാം നൂറ്റാണ്ടിൽ പ്ലേഗ് രോഗികളെ പാർപ്പിച്ച ഇടമാണ് ഈ ദ്വീപ്. പത്തൊൻപതാം നൂറ്റാണ്ടിൽ മാനസിക നില തെറ്റിയവരെ പാർപ്പിക്കുന്ന ഇടമാക്കി. ദ്വീപിൽ നരകിച്ചു മരിച്ചവരുടെ ആത്മാക്കൾക്ക് രക്ഷ നേടാൻ അവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ് ഇറ്റലി ഗവെർന്മെന്റ്.

റഷ്യയിലെ മിർണി ഡയമണ്ട് എന്ന സ്ഥലമാണ് പ്രവേശനം നിഷേധിച്ചിരിക്കുന്ന മറ്റൊരു സ്ഥലം.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിതമായ കുഴൽ ഗർത്തങ്ങളിൽ ഒന്നാണ് റഷ്യയിലെ മിർണി ഡയമണ്ട് എന്ന സ്ഥലം. ഏകദേശം പത്തു മില്യൺ അധികം കാരറ്റ് വജ്രങ്ങളും ഇവിടെ നീന്നു വർഷം തോറും ഇവിടെ നിന്ന് കുഴിച്ചെടുത്തിട്ടുണ്ട്. ഈ പ്രദേശം പുറംലോകവുമായി ബന്ധപെടാത്തതിനാൽ ഇങ്ങോട്ടേക്കുള്ള പ്രവേശനവും നിഷേധിച്ചു.

മനുഷ്യർക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply